
പകുത്തു തന്നതാം പകുതി മാനസം
തിരിച്ചു തന്നിനി മറവതെങ്ങു നീ.
വരണ്ട കണ്ണിലേക്കിറങ്ങി നില്‍ക്കുമീ
മെലിഞ്ഞ കാഴച തന്നകപ്പെരുക്കത്തില്‍
വിളിച്ചലറി ഞാനിരിക്കവെ, വെയില്
ത്തിടുക്കമെറി ഞാന്‍വിയര്‍ക്കവെ, നിഴ-
ലുടുത്തു സന്ധ്യയെന്‍മിഴിക്കുമപ്പുറം
വിളിക്കുമപ്പുറം ചരിക്കവെ, പുരാ-
മൊഴികള്‍വീണിടം വികലബോധത്തി
ന്‍തുരുമ്പു താളുകളുടഞ്ഞു കാണവെ…
പ്രണയ വേനലിന്‍ തണല്‍മരങ്ങളില്‍
നിഴലുമീര്‍പ്പവുമുണഞ്ഞിയീറനാ-
മൊരൊര്‍മ്മ തന്‍പഴയിലകളായി നാം
അടര്‍ന്നു വീഴുന്ന വിഷാദമെങ്കിലും
കിനാവൊരുങ്ങുന്ന സുഷുപ്തിയില്‍
വിഷം കുടിച്ചുറങ്ങുവാന്‍കൊതിക്കും
നിന്നെ ഞാന്‍വിളിക്കെ, യുള്‍വിളി
യലകടലിന്റെവിറയ്ക്കും ഭിത്തി
മേലുടഞ്ഞു വീഴുവേ, അഗാധനീലിമ
കടംകൊള്ളും നിന്റെതുളുമ്പും നാരായ
മെടുത്തെഴുതുവാന്‍കൊതിക്കെനിന്‍നീല
നിമീലിത മിഴി-ക്കകത്തെ നക്ഷത്രം
വെളിച്ചം കാട്ടുന്നു.
മഴവിരലുകള്‍ പനിച്ച നെറ്റിയില്‍
കുറിച്ചു വയ്ക്കുമീ ശ്ലഥാക്ഷരങ്ങളെ
നിനക്കു വേണ്ടി ഞാന്‍പെറുക്കി വയ്ക്കുന്നു.
കരിഞ്ഞ ചില്ലയില്‍ വസന്തശോണിമ
തിരികെയെതുവാന്‍ ഒരിക്കല്‍കൂടി ഞാന്‍
കവിത കോര്‍ക്കുന്നു.